
ദോഹ: ലോകത്തിലെ പ്രമുഖ ടെലിവിഷൻ, സ്ട്രീമിംഗ് മാർക്കറ്റായ മിപ്കോം കാൻസ് 2025-ൽ ‘മീഡിയ സിറ്റി ഖത്തർ’ രണ്ട് പുതിയ ഒറിജിനൽ ഡ്രാമ സീരിസുകൾ പ്രഖ്യാപിച്ചു. “When I Saw”യും “Behind theScenes”എന്നിസീരിസുകൾക്കാണ് മീഡിയസിറ്റി നിർമ്മാണ മേൽനോട്ടം നിർവ്വഹിക്കുക.
മീഡിയ സിറ്റി ഖത്തറിന്റെ ഉള്ളടക്ക വികസന പദ്ധതിയുടെ ഭാഗമായ ഈ സീരിസുകൾ ഖത്തറിലും ലെബനോണിലും ചിത്രീകരിക്കും. 2026-ൽ പ്രദർശനത്തിനെത്താനിരിക്കുന്ന സീരിസുകൾ
ഖത്തറിനെ സൃഷ്ടിപരമായ ആഗോള നിർമ്മാണ കേന്ദ്രമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് അധികൃതർ പറഞ്ഞു.
പ്രഖ്യാപന ചടങ്ങിൽ ദിമാ കന്ദലഫ്റ്റ്, മുഹമ്മദ് അൽ അഹ്മദ്, എമി സായാഹ് തുടങ്ങിയ പ്രശസ്ത അറബ് താരങ്ങൾ പങ്കെടുത്തു. മീഡിയ സിറ്റി ഖത്തറിന്റെ ലൈസൻസിലുള്ള ഇമാജിക് പ്രൊഡക്ഷൻസാണ് നിർമ്മാണ പങ്കാളി.
മീഡിയയും സൃഷ്ടിപരതയും ഖത്തറിന്റെ പുരോഗതിയുടെ അടിത്തറയാണ്. ആഗോള നിലവാരത്തിലുള്ള ഉള്ളടക്കം ഇവിടെ നിന്ന് സൃഷ്ടിക്കുകയാണ് നമ്മുടെ ലക്ഷ്യമെന്ന്മീഡിയ സിറ്റി ഖത്തർ ചെയർമാൻ ഷെയ്ഖ് ഡോ. അബ്ദുല്ല ബിൻ അലി ബിൻ സൗദ് അൽ താനി പറഞ്ഞു.
“When I Sawയും Behind the Scenesഉം അറബി ഉള്ളടക്കം ലോകത്തേക്ക് എത്തിക്കാൻ ഞങ്ങൾ നടത്തുന്ന വലിയ ദൗത്യത്തിന്റെ ഭാഗമാണെന്ന്ചീഫ് എക്സിക്യൂട്ടീവ് ജാസിം മുഹമ്മദ് അൽ ഖോറി പറഞ്ഞു.
മീഡിയ സിറ്റി ഖത്തർ ഇപ്പോൾ ഉള്ളടക്ക നിർമ്മാണം, ഗെയിമിംഗ്, മീഡിയ ഇന്നൊവേഷൻ തുടങ്ങിയ മേഖലകളിൽ ആഗോള സഹകരണങ്ങളിലൂടെ സൃഷ്ടിപരമായ സാമ്പത്തികരംഗം വളർത്തുകയാണ്. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള പ്രധാന ഘട്ടമായാണ് ഈ നീക്കം കണക്കാക്കപ്പെടുന്നത്.











